• admin

  • February 19 , 2022

കൽപ്പറ്റ : മാരക മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി കോഴിക്കോട് സ്വദേശി എക്‌സൈസ് പിടിയിലായി. കോഴിക്കോട് കുന്നമംഗലം സ്വദേശി ഇരഞ്ഞോളി താഴെ വീട്ടിൽ മുഹമ്മദ് ഷഫാത്ത് ഖാൻ , (24 ) എന്നയാളെ 115 ഗ്രാം മെത്താം ഫിറ്റമിനുമായി(MDMA) വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി.ഐ സജിത്ത് ചന്ദ്രനും പാർട്ടിയും മുത്തങ്ങ കർണ്ണാടക അതിർത്തിയിൽ നടത്തിയ വാഹന പരിശോധനയിൽ അറസ്റ്റ് ചെയ്ത് കേസെടുത്തു. വിപണിയിൽ 2 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. യുവാക്കൾക്കിടയിൽ വ്യാപകമായി ഉപയോഗിക്കുന്ന M എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ 10 ലക്ഷം രൂപയോളം വില വരും. പ്രിവന്റീവ് ഓഫീസർമാരായ കെ. ബി. ബാബുരാജ്, കെ.ജി. ശശികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽദേവ്, നിഷാദ്, സുദീപ്, ജിതിൻ എന്നിവർ പാർട്ടിയിലുണ്ടായിരുന്നു.