ശ്രീകാര്യം : നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്നും നാളെയുമായി നാട്ടിലെത്തിക്കും. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്നും രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ നാളെ ഉച്ചയോടെ കോഴിക്കോട്ടും എത്തിക്കും. മൃതദേഹങ്ങള്‍ എത്തിക്കാനുളള മുഴുവന്‍ ചെലവും വഹിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സിയായ നോര്‍ക്കയാണ്. പ്രവീണിന്റെയും കുടുംബത്തിന്റെയും സംസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ സര്‍വകലാശാല ആശുപത്രിയില്‍ പൂര്‍ത്തിയായിരുന്നു. എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും. അവിടെനിന്ന് വിമാനമാര്‍ഗം തന്നെ മൂന്നുമണിയോടെ തിരുവനന്തപുരത്തെത്തിക്കുമെന്നാണ് കരുതുന്നത്. വൈകീട്ട് ആംബുലന്‍സുകളില്‍ ചേങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലൈനിലെ രോഹിണിഭവനില്‍(തെക്കതില്‍ വീട്ടില്‍) എത്തിക്കും. പ്രവീണ്‍കുമാര്‍ കെ.നായര്‍(39), ഭാര്യ ശരണ്യ ശശി(34), മക്കളായ ശ്രീഭദ്ര(9), ആര്‍ച്ച(7), അഭിനവ്(4) എന്നിവരാണ് മരിച്ചത്. ഇവരുടെകൂടെ മുറിയിലുണ്ടായിരുന്ന പ്രവീണിന്റെ സുഹൃത്ത് കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാറും ഭാര്യ ഇന്ദുലക്ഷ്മിയും രണ്ടുവയസ്സുള്ള മകന് വൈഷ്ണവും മരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി