• Anjana P

  • September 5 , 2022

വടകര : സംസ്കാരസാഹിതി വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കോടി വിതരണം ചെയ്തു. ചോറോട് കുരിയാടിയിൽ സംസ്കാരസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി വിതരണോൽഘാടനം നടത്തി. വടകര നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് കല്ലറയിൽ അധ്യക്ഷത വഹിച്ചു. ചോറോട് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സതീശൻ കുരിയാടി, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത്, സംസ്കാരസാഹിതി നിയോജക മണ്ഡലം ഭാരവാഹികളായ അഡ്വ.സുരേഷ് കുളങ്ങരത്ത്, ബിജുൽ ആയാടത്തിൽ എന്നിവർ പ്രസംഗിച്ചു.