: അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും ഒന്നിക്കുന്ന ട്രാന്‍സിന്റെ പുതിയ പോസ്റ്റര്‍ എത്തി. ആരാധകരെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന പോസ്റ്ററുകളാണ് ട്രാന്‍സ് പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. നിരവധി തവണ റിലീസ് മാറ്റിവെച്ച ചിത്രം ഫെബ്രുവരി 14 വാലെന്റൈന്‍സ് ഡേയില്‍ ആണ് തീയറ്ററുകളിലെത്തുന്നത്. ഏഴു വര്‍ഷത്തിന് ശേഷമാണ് അന്‍വര്‍ റഷീദ് സംവിധായകനായി എത്തുന്ന ചിത്രമാണ് ട്രാന്‍സ്. തമിഴിലെ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ചെയ്യുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സംവിധായകന്‍ കൂടിയായ അമല്‍ നീരദ് ആണ്. നവാഗതനായ വിന്‍സെന്റ് വടക്കന്റേതാണ് കഥ. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി രണ്ട് വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്. റസൂല്‍ പൂക്കുട്ടിയുടേതാണ് ശബ്ദമിശ്രണം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി