തൃശൂര്‍ : ജില്ലയില്‍ നാനോ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല ഒരുക്കാന്‍ കുടുംബശ്രീ. വീട്ടിലൊരു കുടുംബശ്രീ ഉല്‍പ്പന്നം എന്ന ബൃഹത്തായ ക്യാമ്പയിന്റെ ഭാഗമായി പ്രാദേശിക തലത്തില്‍ ആരംഭിക്കുന്ന നാനോ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം മാര്‍ച്ച് 16 ന് നടക്കും. ഈ ക്യാമ്പയിനിലൂടെ ഒരുകോടി രൂപയുടെ വിറ്റുവരവ് സാധ്യമാക്കുകയാണ് ലക്ഷ്യം. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ സ്ഥിരം വിപണനം ലക്ഷ്യമിട്ട് സൂപ്പര്‍ മാര്‍ക്കറ്റ്, കടകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ ഷെല്‍ഫ് സ്‌പേസ് സ്ഥാപിച്ചാണ് വിപണനം ചെയ്യുക. ഇതിലൂടെ സംരംഭകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഈ ക്യാമ്പയിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒരു പുതിയ നാനോ മാര്‍ക്കറ്റ് ആരംഭിക്കും. ഇതിനായി പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ എല്ലാ മെമ്പര്‍മാരെയും കുടുംബശ്രീ സി ഡി എസ്, എ ഡി എസ് മെമ്പര്‍മാരെയും സംരംഭകരേയും സഹകരണ ബാങ്ക് പ്രതിനിധികളെയും പൊതു പ്രവര്‍ത്തകരെയും ചേര്‍ത്ത് സംഘാടക സമിതി രൂപീകരിക്കും. വീട്ടിലൊരു കുടുംബശ്രീ ഉല്‍പ്പന്നം ക്യാമ്പയിന്റെ ഭാഗമായി നിലവിലുള്ള സംരംഭകര്‍ക്ക് കൂടുതല്‍ വിപണന സാധ്യത ഒരുക്കുന്നതിനും പുതിയ സംരംഭകര്‍ക്ക് ഈ മേഖലയിലേക്ക് കടന്നു വരുന്നതിനാവശ്യമായ സാഹചര്യം ഒരുക്കാനും കഴിയും. വീടു വീടാന്തരമുള്ള ഈ പദ്ധതിയില്‍ പ്രാദേശിക തലത്തില്‍ തന്നെ കൂടുതല്‍ സംരംഭകരെ കണ്ടെത്തി ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും സമാഹരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്യും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി