• admin

  • March 18 , 2022

പുൽപള്ളി : പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥികൾക്കായി 'നല്ല നാളെക്കായ് ' പരിശീലന പരിപാടി സംഘടിപ്പിച്ചു. ഒരു ജോലി ഇന്റർവ്യൂവിൽ എങ്ങനെ മികച്ച പ്രകടനം നടത്താം എന്ന വിഷയത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. യു ജി കോർഡിനേറ്റർ ജിബിൻ വർഗീസ് ക്ലാസ് നയിച്ചു രണ്ടര മണിക്കൂർ നീണ്ടുനിന്ന ക്ലാസിൽ ഇൻറർവ്യൂ അഭിമുഖീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , ശരീരഭാഷ , ഇന്റർവ്യൂ ടിപ്സ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. മാധ്യമ വിഭാഗം മേധാവി ഡോക്ടർ ജോബിൻ ജോയ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു .അധ്യാപകരായ ലിതിൻ മാത്യു, ഷോബിൻ മാത്യു, ക്രിസ്റ്റീന ജോസഫ്, ദീപ്തി പി എസ് എന്നിവർ ആശംസകളർപ്പിച്ചു.അസോസിയേഷൻ സെക്രട്ടറി ഹരിശങ്കർ കെ പി, ഗോകുൽ സുഭാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.