• Anjana P

  • September 17 , 2022

മാനന്തവാടി : തോൽപ്പെട്ടിയിൽ ഇരുപത് ലക്ഷത്തോളം രൂപയുടെ കുഴൽപണം എക്സൈസ് പിടികൂടി. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് ഇൻ്റലിജൻസ് ആൻ്റ് ഇൻവെസ്റ്റിഗേഷൻ പാർട്ടി, മാനന്തവാടി സർക്കിൾ പാർട്ടി, തോൽപ്പെട്ടി ചെക്ക്പോസ്റ്റ് പാർട്ടി എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസിലെ യാത്രികനായ കോഴിക്കോട് കിഴക്കോത്ത് ആവിലോറ സ്വദേശി പുത്തൻപീടികയിൽ വീട്ടിൽ. പി.പി. അസൈനാർ (48) എന്നയാളെ 19,95,000 രൂപ കുഴൽപണവുമായി പിടികൂടി. പ്രതിയെ തുടർനടപടികൾക്കായി പോലീസിന് കൈമാറും. വയനാട് എക്സൈസ് ഇൻ്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ എം.കെ. സുനിലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർമാരായ രാജേഷ്.വി, ജി. അനിൽകുമാർ. ,പി.ആർ. ജിനോഷ്, കെ.എം. ലത്തീഫ് , സിവിൽ എക്സൈസ് ഓഫീസർമാരായ ദിപു, സാലിം, വിപിൻകുമാർ, അർജുൻ, ധന്വന്ദ്, എക്സൈസ് ഡ്രൈവർ വീരാൻകോയ എന്നിവർ പങ്കെടുത്തു.