മാനന്തവാടി : അധ്യാപകനും ഗവേഷകനുമായ ഡോ.അസീസ് തരുവണക്ക് 'പാട്ടുകൂട്ടം കോഴിക്കോട് 'ഏര്‍പ്പെടുത്തിയ ആറാമത് കലാഭവന്‍ മണി പുരസ്‌കാരം ലഭിച്ചു.ഗവേഷണഗ്രന്ഥം , നാടന്‍പാട്ട്, നാട്ടുവൈദ്യം , നാടോടിനൃത്തം , കലാ സംഘാടനം , ശാസ്ത്രീയസംഗീതം , ഫോക് ലോര്‍ പ്രചാരണം എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച എട്ട് പ്രതിഭകള്‍ക്ക് നല്‍കുന്ന അവാര്‍ഡുകളില്‍ മികച്ച ഗവേഷണ ഗ്രന്ഥത്തിനുള്ള അംഗീകാരമാണ് അസീസ് തരുവണക്ക് ലഭിച്ചത്.ഡോ.അസീസ് തരുവണ രചിച്ച് വെസ്റ്റ്‌ലാന്റ് പബ്ലിക്കേഷന്‍സ് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച 'ലിവിംഗ് രാമായണാസ്: ദ പ്ലൂറാലിറ്റി ഓഫ് ദ എപ്പിക് ഇന്‍ വയനാട് ആന്റ് ദ വേള്‍ഡ് എന്ന ഗവേഷണ ഗ്രന്ഥത്തിനാണ് അവാര്‍ഡ്. വയനാടു ജില്ലയിലും മറ്റും നിലനില്‍ക്കുന്ന വാമൊഴി, വരമൊഴി രാമായണ പാഠങ്ങളെ ദേശീയ, അന്തര്‍ദേശീയ തലത്തില്‍ എത്തിക്കുവാന്‍ ഈ കൃതിയിലൂടെ സാധിച്ചുവെന്നാണ് ജൂറി വിലയിരുത്തി. രാമായണത്തിന്റെ വാമൊഴി പാരമ്പര്യത്തേയും ബഹുസ്വരതയയും ആഴമാര്‍ന്ന പഠനത്തിന് വിധേയമാക്കുന്നതാണ് ഈ കൃതി.സംഗീത സംവിധായകനും നാടക പ്രവര്‍ത്തകനുമായ വില്‍സണ്‍ സാമുവല്‍ ചെയര്‍മാനും ചലച്ചിത്ര ഗാനരചയിതാവ് കാനേഷ് പൂനൂര്‍ കണ്‍വീനറുമായുള്ള അഞ്ചംഗ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത് . 2022 മാര്‍ച്ച് ആറിന് നാലു മണിക്ക് കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയര്‍ ഓണ്‍ സ്റ്റേജില്‍ നടക്കുന്ന ''പണിമുഴക്കം 2022 ' പരിപാടിയില്‍ വെച്ച് പുരസ്‌കാര വിതരണം നടക്കും.വയനാടു ജില്ലയിലെ തരുവണ സ്വദേശിയായ അസീസ്, ഫാറൂഖ് കോളേജ് മലയാള വിഭാഗം തലവനാണ്. ലിവിംഗ് രാമായണാസ് ഉള്‍പ്പെടെ പതിനെട്ടോളം കൃതികളുടെ കര്‍ത്താവാണ്.അംബേദ്ക്കര്‍ നാഷനല്‍ എക്‌സലന്‍സി അവാര്‍ഡ് വയനാടന്‍ രാമായണം എന്ന ഗ്രന്ഥത്തിന് ലഭിച്ചിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി