തൃശൂര്‍ : വേനല്‍ കടുക്കുംതോറും ജലസ്രോതസ്സുകളില്‍ ജലനിരപ്പ് താഴുകയാണെങ്കിലും ജില്ലയിലെ പ്രധാന ഡാമുകളില്‍ മെച്ചപ്പെട്ട ജലസംഭരണം. കൃഷിക്കും കുടിവെള്ളത്തിനും ഇക്കുറി ആവശ്യത്തിന് വെള്ളം നല്‍കാനുള്ള സംഭരണം ഡാമുകളിലുണ്ട്. കാലവര്‍ഷവും തുലാവര്‍ഷവും മെച്ചപ്പെട്ടതിനാല്‍ ഏറ്റവും കൂടുതല്‍ നാള്‍ ഇക്കുറി ഷട്ടറുകള്‍ തുറന്നുവിട്ടിരുന്നു. പീച്ചി ഡാമില്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്തുള്ള ജലസംഭരണത്തേക്കാള്‍ അല്‍പ്പം കുറവാണെങ്കിലും ചിമ്മിനി, വാഴാനി ഡാമുകളില്‍ മുന്‍ വര്‍ഷത്തേക്കള്‍ മെച്ചപ്പെട്ട വെള്ളമുണ്ട്. പീച്ചി ഡാമില്‍ നിന്ന് ഈ മാസം 19 വരെ ഇടതുകര, വലതുകര കനാലുകളിലൂടെ കൃഷിക്ക് വെള്ളംതുറന്നുകൊടുത്തിരുന്നു. 79.25 മീറ്റര്‍ ജലവിതാന ശേഷിയുള്ള പീച്ചി ഡാമില്‍ ബുധനാഴ്ചത്തെ ജലവിതാനം 75.89 മീറ്ററാണ്. ജലസംഭരണം 54.520 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 58.058 ദശലക്ഷം ഘനമീറ്റര്‍ ഉണ്ടായിരുന്നു. ഇനി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുടിവെള്ളത്തിന്റെ ആവശ്യമനുസരിച്ച് കനാലുകളിലൂടെ വെള്ളം തുറന്നുവിടാനാകും. കൂടാതെ തൃശൂര്‍ നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ജല അതോറിറ്റി മുഖേന പീച്ചി ഡാമില്‍നിന്ന് ദിവസവും 0.055 ദശലക്ഷം ഘനമീറ്റര്‍ വരെ വെള്ളം നല്‍കുന്നുണ്ട്. ചിമ്മിനി ഡാമില്‍ നിന്നും കോള്‍കൃഷിക്ക് ആവശ്യമായ വെള്ളം കഴിഞ്ഞ മാസം മുതല്‍ കുറുമാലിപ്പൂഴയിലൂടെ സ്ലൂവീസ് തുറന്ന് നല്‍കുന്നുണ്ട്. ഇത് കൊയ്ത്തുതീരുംവരെ തുടരും. കുടിവെള്ളത്തിന് ക്ഷാമം വരാതിരിക്കാന്‍ പുഴയില്‍ നാലു ചിറകളും കെട്ടിയിട്ടുണ്ട്. മാര്‍ച്ച്, ഏപ്രിലില്‍ രണ്ടു ഘട്ടങ്ങളിലായി കുടിവെള്ളത്തിനായി വെള്ളം നല്‍കും. 76.40 മീറ്റര്‍ ജലവിതാന ശേഷിയുള്ള ചിമ്മിനി ഡാമില്‍ ഇപ്പോള്‍ 71.66 മീറ്ററാണ് ജലവിതാനം. ജലസംഭരണം 117.45 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 88.04 ദശലക്ഷം ഘനമീറ്ററായിരുന്നു ജലസംഭരണം. 40 മീറ്റര്‍ ജലവിതാനശേഷിയുള്ള വാഴാനി ഡാമില്‍ ഇപ്പോള്‍ 54.89 മീറ്ററാണ് ജലവിതാനം. ഇപ്പോഴത്തെ ജലസംഭരണം 9.03 ദശലക്ഷം ഘനമീറ്ററാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 5.11 ദശലക്ഷം ഘനമീറ്ററായിരുന്നു. വാഴാനിയില്‍ നിന്നും ജനുവരി പത്തുവരെ കൃഷിക്കായി വെള്ളം തുറന്നുകൊടുത്തിരുന്നു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുടിവെള്ളത്തിനായി രണ്ടു ഘട്ടങ്ങളില്‍ പത്തുദിവസം വീതം വെള്ളം തുറന്നുകൊടുക്കാനാണ് ഇറിഗേഷന്‍വകുപ്പിന്റെ തീരുമാനം. ഇക്കുറി ഡാമുകളില്‍ ജലസംഭരണം മെച്ചമായതിനാല്‍ കൃഷിക്കു പുറമെ കുടിവെള്ളക്ഷാമം ഉണ്ടാവാത്ത വിധം വെള്ളം നല്‍കാനാകുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ കെ കെ ബാലശങ്കര്‍ പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി