ദോഹ : ഡോ. അമാനുല്ല വടക്കാങ്ങര ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുവേദിയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) ഉദ്ഘാടനം നവമ്പര്‍ 13 ന് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കോവിഡ് പരിഗണിച്ച് സൂം പ്‌ളാറ്റ് ഫോമിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് ഉദ്ഘാടകന്‍.ഖത്തറിലെ ഇന്ത്യന്‍ അംബാസ്സഡര്‍, ജില്ലയിലെ മന്ത്രിമാര്‍ ,എം പി മാര്‍, ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള ഉള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാനായി പ്രമുഖ പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ അച്ചു ഉളളാട്ടിലിനെയും, കണ്‍വീനര്‍ ആയി അബ്ദുല്‍റഷീദ് തിരുരിന്റെയും ഡോം ഖത്തര്‍ എക്‌സിക്യൂട്ടീവ് യോഗം തിരിഞ്ഞടുത്തു. പ്രൊഫസര്‍ ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണല്‍ സ്പീച്ച്, വിവിധ കലാകാരന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാപരിപാടികള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പെന്‍സില്‍ ഡ്രോയിങ് മല്‍സരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ഡോം ഖത്തര്‍ ലോഗോ പ്രകാശനം,ലോഗോ കോണ്ടെസ്റ്റ് വിജയിക്കുള്ള സമ്മാന ദാനം വെബ്‌സൈറ്റ് ഉത്ഘാടനം തുടങ്ങിയവയും അന്ന് നടക്കും. ഡോം ഖത്തര്‍ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി.ജലീല്‍ പ്രകാശനം ചെയ്യും ഡോം ഖത്തര്‍ പ്രസിഡണ്ട് വിസി മശ്ഹൂദ് അധ്യക്ഷത വഹിച്ച യോഗത്തിനു ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സ്വാഗതം ആശംസിച്ചു.കേശവദാസ് നിലമ്പൂര്‍, രതീഷ് കക്കോവ്, എ പി ആസാദ്, ഡോക്ടര്‍ ഹംസ വി വി, എം. ബാലന്‍, ഉസ്മാന്‍ കല്ലന്‍, എം ടി നിലമ്പൂര്‍, ജലീല്‍ എ കെ, കോയ കൊണ്ടോട്ടി, എംപി ശ്രീധര്‍, സിദ്ദീഖ് വാഴക്കാട്, ഹരിശങ്കര്‍, ഷമീര്‍ ടി ടി, ഷാനവാസ് എലചോല എന്നിവര്‍ സംസാരിച്ചു. കൂടുതല്‍ വിവരങ്ങള്‍ക് 33065549 എന്ന മൊബൈല്‍ നമ്പറില്‍ ഡോം ഖത്തര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസുമായോ info@domqatar.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി