ടോക്യോ :
യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബരക്കപ്പലിലുള്ള നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പല്‍ ജീവനക്കാരാണ് നാലുപേരും. ഇതോടെ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി.
132 കപ്പല്‍ ജീവനക്കാരും ആറു യാത്രക്കാരുമായി 138 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത യാത്രക്കാരെ ക്വാറണ്ടെയിന്‍ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് കപ്പലില്‍ നിന്ന് പുറത്തുവിട്ടു. യാത്രക്കാരും ജീവനക്കാരുമായ ആയിരത്തോളം പേര് കപ്പലില്‍ ഇപ്പോഴുമുണ്ട്. 3711 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡയമണ്ട് പ്രിന്സസ്സിലായിരിന്നു. ഞായറാഴ്ച 97 മരണങ്ങളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,442 ആയി. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 76,936 ആയി ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടനയിലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ വുഹാനിലെ ഹുബെയ് സന്ദര്‍ശിച്ചിരുന്നു. വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതപ്പെടുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി