• admin

  • January 12 , 2020

ദുബായ് : ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ ആറാം സ്ഥാനം നിലനിര്‍ത്തി. ക്യാപ്റ്റന്‍ വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒന്‍പതാം റാങ്കിലെത്തി. പാകിസ്ഥാന്റെ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സരങ്ങളില്‍ രാഹുല്‍ 45, 54 എന്നിങ്ങനെ സ്‌കോര്‍ ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ 32-ഉം 52-ഉം റണ്‍സെടുത്ത ശിഖര്‍ ധവാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 15-ാം റാങ്കിലെത്തി. ശ്രീലങ്കയ്ക്കെതിരേ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ ബൗളര്‍മാര്‍ക്കും നേട്ടമുണ്ടായി. നവ്ദീപ് സെയ്‌നി 146 സ്ഥാനം മെച്ചപ്പെടുത്തി 98-ലേക്ക് കുതിച്ചു. ശാര്‍ദൂല്‍ താക്കൂര്‍ 92-ലെത്തി. ജസ്പ്രീത് ബുംറ എട്ട് സ്ഥാനം മെച്ചപ്പെടുത്തി 39 ാം സ്ഥാനത്താണ്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്.