• Anjana P

  • September 5 , 2022

മീനങ്ങാടി : ടയർ വർക്സ് അസോസിയേഷൻ കേരള സുൽത്താൻ ബത്തേരി മേഖലാ സമ്മേളനവും കുടുംബ സംഗമവും മീനങ്ങാടി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തി. സംഘടനയുടെ മുതിർന്ന അംഗം ടി. ബാലകൃഷ്ണൻ നായർ പതാക ഉയർത്തി . മേഖലാ പ്രസിഡണ്ട് ടി. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന പ്രസിഡണ്ട് പി. സി. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുരാജ് ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ ജില്ലാ ട്രഷറർ ടി. ബാലകൃഷ്ണൻ നായർ ബത്തേരി മേഖലാ സെക്രട്ടറി പി.പി. അബ്ബാസ് , മറ്റു ജില്ലാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന കുടുംബസംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. എം.ജി.അനീഷ് ചുള്ളിയോട് ചടങ്ങിന് നന്ദി പറഞ്ഞു. ബത്തേരി മേഖലയുടെ പുതിയ ഭാരവാഹികളായി ടി. ബാലകൃഷ്ണൻ നായർ ( പ്രസിഡൻറ്), പി. പി. അബ്ബാസ് (സെക്രട്ടറി), എം.ജി.അനീഷ് ചുള്ളിയോട് (ട്രഷറർ), എന്നിവരെ യോഗം തിരഞ്ഞെടുത്തു.