ന്യൂഡല്‍ഹി : ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസ്സുകള്‍ പുനരാരംഭിക്കുമെന്ന് വൈസ് ചാന്‍സലര്‍. കേന്ദ്രമാനവവിഭവ വകുപ്പ് മന്ത്രാലയ സെക്രട്ടറി അമിത് ഖരെയുമായി വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ മാമിഡാല കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ക്ലാസുകള്‍ തിങ്കളാഴ്ച തുടങ്ങാന്‍ തീരുമാനിച്ചത്. കേന്ദ്രമാനവവിഭവ വകുപ്പ് മന്ത്രാലയവുമായി ഡിസംബര്‍ 11 ന് നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുമെന്നും വിസി അറിയിച്ചു. ക്യാമ്പസില്‍ സുരക്ഷ വര്‍ധിപ്പിക്കും. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൊണ്ടുപോകാനാവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍വകലാശാല നടപടികള്‍ സ്വീകരിക്കും. അധ്യാപകരും വിദ്യാര്‍ത്ഥികളും നല്ല അന്തരീക്ഷം ഉറപ്പാക്കണമെന്നും വിസി അഭ്യര്‍ത്ഥിച്ചു. അതിനിടെ ഫീസ് വര്‍ധനയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ചര്‍ച്ചയില്‍ ഉന്നയിച്ചതായി ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് പറഞ്ഞു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍ണം പരിഗണിക്കാമെന്ന് അറിയിച്ചു. ഉത്തരവ് പുറത്തുവന്നശേഷം സമരം പിന്‍വലിക്കുമെന്നും ഐഷെ ഘോഷ് പറഞ്ഞു. കേന്ദ്രമാനവവിഭവ വകുപ്പ് മന്ത്രാലയ സെക്രട്ടറി അമിത് ഖരെയുമായി വിദ്യാര്‍ത്ഥി പ്രതിനിധികളായ ഐഷെ ഘോഷ്, സാകേത് മൂണ്‍, സതീഷ് എന്നിവരാണ് ചര്‍ച്ച നടത്തിയത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി