• admin

  • December 28 , 2022

കൽപ്പറ്റ : ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷത്തിന് കുടുതൽ സഞ്ചാരികൾ വയനാട്ടിലേക്ക് എത്തിയതോടെ ചുരത്തിൽ ഗതാഗത കുരുക്ക് പതിവാകുന്നു. റോഡ് പണിക്കൊപ്പം ദിവസം രണ്ട് മൂന്ന് അപകടങ്ങൾ കൂടി ആയതോടെ ഗതാഗത പ്രശ്നം രൂക്ഷമാണ്. അടിവാരം മുതൽ വൈത്തിരി വരെയെത്താൻ രണ്ട് മണിക്കൂറിലേറെ സമയമെടുക്കുന്നുണ്ട്. വാഹനങ്ങളുടെ നീണ്ട നിരയിലൂടെ ആംബുലൻസുകൾ ചുരം കടക്കാൻ പെടാപ്പാട് പെടുകയാണ്. പോലിസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കുന്നുണ്ടങ്കിലും വരി തെറ്റിച്ച് കടന്നു വരുന്ന വാഹനങ്ങൾ ഗതാഗത തടസ്സം സങ്കീർണ്ണമാക്കുകയാണ്. പുതുവത്സരാലോഷം കഴിയുന്നത് വരെ ചുരത്തിലെ കുരുക്കഴിയാൻ സാധ്യതയില്ല. ബദൽ പാതയുടെ യാതൊരു അനക്കവുമില്ലാത്തതിനാൽ കാലങ്ങൾ നീളുന്ന ഗതാഗത പ്രശ്നമായിരിക്കും ചുരത്തിൽ തുടരുക.