• admin

  • July 23 , 2022

കൽപ്പറ്റ : ഗോത്രവർഗ്ഗ സ്വതന്ത്രസമര സേനാനി മ്യൂസിയം സുഗന്ധഗിരിയിൽ 20 ഏക്കർ ഭൂമിയിൽ യാഥാർത്ഥ്യമാകുന്നു. കോഴിക്കോട് കീർത്താർട്സ് ആസ്ഥാനത്ത് സ്ഥാപിക്കാനിരുന്ന പ്രസ്തുഥമ്യൂസിയം കേരളത്തിൽ ഏറ്റവും കൂടുതൽ ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന വയനാട് ജില്ലയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പട്ടിക വർഗ്ഗ മന്ത്രിക്ക് നിയോജകമണ്ഡലം എം എൽ എ അഡ്വ ടി സിദ്ധീഖ് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സുഗന്ധഗിരിയിൽ റ്റി ആർ ഡി എം പുനരിധിവാസ മേഖലയിൽ മറ്റു ആവശ്യങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള 40 ഏക്കർ ഭൂമിയിൽ നിന്ന് 20 ഏക്കർ ഭൂമി പ്രസ്ഥുത മ്യൂസിയം നിർമ്മാണത്തിന് തിരെഞ്ഞെടുത്തത്. പത്ത് ദിവസം നീണ്ട് നിൽക്കുന്ന സർവ്വേ നടപടികളും ഡി പി ആർ തയ്യാറാക്കലും ആരംഭിച്ചിട്ടുള്ളത് കേരള മ്യൂസിയം അധികൃതർ ഭൂമി മ്യൂസിയം നിർമ്മാണത്തിന് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട് ഇതിന്റെ തുടർച്ചയായിട്ടാണ് മ്യൂസിയം നിർമ്മാണത്തിന് വേണ്ടി സ്ഥലം ദ്രുതഗതിയിൽ അളന്ന് തിട്ടപെടുത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളെതെന്നും എം എൽ എ പറഞ്ഞു ബ്രിട്ടീഷുകാർക്കെതിരെ കീഴടങ്ങാതെ പോരാടിയ ധീരരായ ഗോത്ര വർഗ്ഗ വിഭാഗക്കാർ അധിവസിക്കുന്ന മേഖലയിൽ അവർക്കായി മ്യൂസിയങ്ങൾ സ്ഥാപിച്ച് അത് വഴി ഗോത്ര വിഭാഗക്കാർ നൽകിയ ധീരമായ ത്യാഗങ്ങളെ പറ്റി വരുംതലമുറക്ക് അറിവ് പകർന്ന് നൽകുന്നതിനുമാണ് മ്യൂസിയം യാഥാർത്ഥ്യമാക്കുന്നതെന്നും എം എൽ എ കൂട്ടി ചേർത്തു.