: ആന്‍ഡ്രോയിഡ് ആപ്പ് വിതരണ രംഗത്ത് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ കുത്തക അവസാനിപ്പിക്കാന്‍ മുന്‍നിര ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്റുകള്‍ ഒന്നിക്കുന്നു. ചൈനീസ് കമ്പനികളായ ഷാവോമി, വാവേ ടെക്നോളജീസ്, ഓപ്പോ, വിവോ എന്നീ കമ്പനികള്‍ ചേര്‍ന്ന് ചൈനക്ക് പുറത്തുള്ള ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്ലിക്കേഷനുകള്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കുന്ന പ്രത്യേകം ആപ്പ് സ്റ്റോര്‍ പ്ലാറ്റ് ഫോം നിര്‍മിക്കാനാണ് നീക്കം. അമേരിക്കയുമായുള്ള വാണിജ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിലക്ക് നേരിട്ട ചൈനീസ് കമ്പനിയായ വാവേയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയായത് ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ നഷ്ടമാകുന്ന സാഹചര്യം വന്നപ്പോഴാണ്. അമേരിക്കന്‍ കമ്പനികള്‍ ആരും വാവേയുമായി ഇടപാടുകള്‍ നടത്തരുതെന്ന ഭരണകൂടത്തിന്റെ ഉത്തരവ് പാലിക്കപ്പെട്ടതോടെ ലോകത്തെ രണ്ടാമത്തെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായിരുന്ന വാവേയ്ക്ക് ഗൂഗിള്‍ പ്ലേ സേവനങ്ങള്‍ നഷ്ടമായി. ഇതോടെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പടെയുള്ള ഗൂഗിള്‍ ആപ്പുകള്‍ വാവേ ഫോണുകള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വന്നു. സ്വന്തം ആപ്പ് സ്റ്റോര്‍ അവതരിപ്പിച്ചാണ് വാവേ തല്‍ക്കാലത്തേക്ക് ഈ സാഹചര്യത്തെ നേരിടുന്നത്. ആപ്പ് വിതരണ രംഗത്ത് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ കുത്തകയാണ് ഇത്തരം ഒരു അവസ്ഥയിലേക്ക് നയിച്ചതെന്ന് ബോധ്യം വാവേയ്ക്കും മറ്റ് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്കുണ്ട്. ഈ സാഹചര്യത്തിലാണ് പകരം സംവിധാനമൊരുക്കാനുള്ള നീക്കമുണ്ടായിരിക്കുന്നത്. ഇതിനായി ഷാവോമി, വാവേ, ഓപ്പോ, വിവോ എന്നിവര്‍ ചേര്‍ന്ന് ഗ്ലോബല്‍ ഡെവലപ്പര്‍ സര്‍വീസ് അലയന്‍സ് (ജിഡിഎസ്എ ) രൂപീകരിച്ചു. ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് അവരുടെ ഗെയിം, മ്യൂസിക്, മൂവീസ് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ വിദേശ വിപണികളിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. മാര്‍ച്ചില്‍ ജിഡിഎസ്എയ്ക്ക് തുടക്കമിടാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ കോറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അത് വൈകാനിടയുണ്ട്. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഗൂഗിളിന്റെ പ്രധാന ഉപയോക്താക്കളായ ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റുകളാണ് ഇത്തരം ഒരു നീക്കവുമായി രംഗത്തെത്തിയിട്ടുള്ളത്. വാവേയുമായുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അമേരിക്കന്‍ കമ്പനികള്‍ക്ക് കനത്ത ഭീഷണിയാവുമെന്ന് ഗൂഗിള്‍ തന്നെ നേരത്തെ അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസ് ഉപയോഗിക്കാന്‍ സാധിക്കാത്തതിനാല്‍ സ്വന്തമായി വികസിപ്പിച്ച ഹാര്‍മണി ഓഎസ് ഫോണുകളില്‍ ഉപയോഗിക്കാന്‍ വാവേ തീരുമാനിച്ചിട്ടുണ്ട്. പല ചൈനീസ് കമ്പനികളും ഈ ഓഎസ് സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് വിവരം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി