• admin

  • January 6 , 2020

: ഗര്‍ഭകാലത്തെ ആരോഗ്യം അതിപ്രധാനമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ശരിയായ മാനസിക-ശാരീരിക വളര്‍ച്ചയ്ക്ക് അനുയോജ്യമായ ജീവിതരീതികളുമായാണ് ഇക്കാലയളവില്‍ മുന്നോട്ട് പോകേണ്ടത്. ഒരാള്‍ക്ക് വേണ്ടി മാത്രമല്ല രണ്ടാളുടെ ആരോഗ്യത്തിന് വേണ്ട ആഹാരം കഴിക്കണമെന്ന നിര്‍ബന്ധം പല അമ്മമാരും മുന്നോട്ട് വെക്കാറുമുണ്ട്. ഇങ്ങനെ ഗര്‍ഭകാലത്ത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കായി പലവിധ പോഷകാഹാരങ്ങളും ഒരുവിധ നിയന്ത്രണവുമില്ലാതെ കഴിക്കുന്ന ചിലരെങ്കിലും ഉണ്ട്. എന്നാല്‍, ഇത് ചില സ്ത്രീകളില്‍ സാധാരണയില്‍ കവിഞ്ഞ വണ്ണം വയ്ക്കുന്നതിന് ഇടയാക്കും. ഗര്‍ഭകാലത്തെ ഈ അമിത വണ്ണം അമ്മയ്ക്കും ഗര്‍ഭസ്ഥശിശുവിനും പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന് പലര്‍ക്കും അറിയില്ല. ഇതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നവരാണ് പലരും. ഗര്‍ഭകാലത്ത് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനായി ഗര്‍ഭിണികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഗര്‍ഭകാലത്ത് ശരീര ഭാരത്തില്‍ എത്ര വര്‍ദ്ധന ഉണ്ടായി എന്ന് ഡോക്ടറോട് പറയുക. ഗര്‍ഭകാലത്ത് ശരീര ഭാരം കുറയ്ക്കാന്‍ ശ്രമം നടത്തരുത്. അമിത വണ്ണം ആണെങ്കില്‍ ഗര്‍ഭകാലത്തിന് മുന്‍പ് ബോഡിമാസ് ഇന്‍ഡക്സ് 25.0 മുതല്‍ 290.9 വരെ ആയിരിക്കും. അമിത ഭാരമാണെങ്കില്‍, ഗര്‍ഭ കാലത്തിന് മുന്‍പ് ബോഡി മാസ് ഇന്‍ഡക്സ് 30.0 അല്ലെങ്കില്‍ അതിന് മുകളിലായിരിക്കും. അമിത വണ്ണമായാല്‍ അത് അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. അമിത വണ്ണം പലപ്പോഴും അബോര്‍ഷന്‍ വരെ ഉണ്ടാകാന്‍ കാരണമാകുന്നു. ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനായി ഗര്‍ഭ കാലത്തും അതിന് മുന്‍പും അമിതഭാരം എന്ന ശാരീരിക അവസ്ഥയെ നിയന്ത്രിക്കേണ്ടതാണ്. കുഞ്ഞിന്റെ വളര്‍ച്ച പലപ്പോഴും കൃത്യമായ രീതിയില്‍ ആയിരിക്കില്ല. ഇതിന് കാരണമാകുന്നതും അമിതവണ്ണമായിരിക്കും. അള്‍ട്രാ സൗണ്ട് പോലുള്ള ടെസ്റ്റുകളില്‍ പോലും ഗര്‍ഭ കാലത്ത് ജനന വൈകല്യങ്ങള്‍ കണ്ടെത്തുക എന്നത് ഏറെ വിഷമകരമാണ്. ഗര്‍ഭസ്ഥ ശിശുവിന് വലുപ്പം കൂടുതലാണെങ്കില്‍ പ്രസവ സമയത്ത് സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാം. കുഞ്ഞിന് അപകടം സംഭവിക്കാന്‍ ഇത് കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.