• admin

  • March 4 , 2020

ന്യൂഡല്‍ഹി :

ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ ഇടപാടിന് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിരോധനം സുപ്രീം കോടതി റദ്ദാക്കി. ഇതു സംബന്ധിച്ച് 2018 ഏപ്രിലില്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അസാധുവാക്കി. ഇതോടെ രാജ്യത്ത് ഇനി ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്റ്റോ കറന്‍സികളുടെ ഇടപാട് നടത്തുന്നതിന് നിയമതടസ്സമില്ല

ആര്‍ബിഐയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കാന്‍ ആര്‍ബിഐയ്ക്ക് അധികാരമില്ലെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

വിര്‍ച്വല്‍ കറന്‍സി അഥവാ ക്രിപ്‌റ്റോ കറന്‍സി പരമ്പരാഗത അര്‍ഥത്തിലുള കറന്‍സിയല്ല. അതൊരു കമ്മോഡിറ്റി മാത്രമാണെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവച്ചു.