• Lisha Mary

  • March 15 , 2020

ന്യൂഡല്‍ഹി : കോവിഡ് ഭീഷണി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗബാധയെ പ്രതിരോധിക്കാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാന്‍ സാര്‍ക്ക് അംഗരാജ്യങ്ങളുടെ യോഗം ഇന്നു ചേരും. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി വൈകിട്ട് അഞ്ചിനാണ് യോഗം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ പങ്കെടുക്കും. യോഗം ചേരാനുള്ള പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശം സാര്‍ക് അംഗരാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പകരം പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരിക്കും പങ്കെടുക്കുക. ഏതൊക്കെ രാഷ്ട്രതലവന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും എന്ന് വ്യക്തമായിട്ടില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കാന്‍ അംഗരാജ്യങ്ങള്‍ തമ്മില്‍ ധാരണയാകുമെന്നാണ് റിപ്പോര്‍ട്ട്.