• Lisha Mary

  • March 5 , 2020

കൊച്ചി :

കോതമംഗലം പള്ളി കേസിൽ കോടതിയലക്ഷ്യ നടപടികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരാഴ്ചത്തേക്ക്  താൽകാലികമായി തടഞ്ഞു.

ജില്ലാ കളക്ടർക്കു എതിരെയുള്ള  കോടതിയലക്ഷ്യ ഹർജിയിൽ ഇന്ന് ഉച്ചക്ക്  1.45 നു സിംഗിൾ ബെഞ്ച് വിധി പറയാനിരിക്കെ ആണ്   തുടർനടപടികൾ ഒരാഴ്ചത്തേക്ക് തടഞ്ഞു തൽസ്ഥിതി തുടരാൻ ജസ്റ്റിസ് A.M. ഷഫീഖ് ജസ്റ്റിസ് V.G.അരുൺ എന്നിവർ ചേർന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.