• Lisha Mary

  • March 19 , 2020

മാഡ്രിഡ് : കൊറോണ വൈറസ് ബാധയില്‍ മരണ സംഖ്യ 9000 കടന്നു. സ്പെയിനില്‍ മാത്രം 767 പേരാണ് മരിച്ചത്. 172 രാജ്യങ്ങളിലായി 210,000 പേരെയാണ് കൊറോണ വൈറസ് പിടികൂടിയിരിക്കുന്നത്. ചൈനയിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്. 81,154 പേര്‍ക്ക് കൊറോണ ബാധിക്കുകയും 3249 പേര്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ചൈനയില്‍ ഇപ്പോള്‍ കൊറോണ നിയന്ത്രണ വിധേയമാണ്. ചൈനയ്ക്ക് പിന്നാലെ ഇറ്റലിയിലാണ് കൊറോണ ബാധ കൂടുതല്‍ സ്ഥിരീകരിച്ചത്. 35713 പേരെ ഇറ്റലിയില്‍ കൊറോണ പിടികൂടിയപ്പോള്‍ 2978 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ 475 പേരാണ് ഇറ്റലിയില്‍ മാത്രം മരിച്ചത്. വ്യാഴാഴ്ചത്തെ കണക്കുകള്‍ മാത്രം പരിശോധിക്കുമ്പോള്‍ ഇറാനില്‍ 149 പേര്‍ക്കും സ്പെയിനില്‍ 129 പേര്‍ക്കും ജീവന്‍ നഷ്ടമായി. റഷ്യയില്‍ ആദ്യ കൊറോണ മരണവും റിപ്പോര്‍ട്ട് ചെയ്തു. ലോകത്തുടനീളമുള്ള കണക്ക് പരിശോധിക്കുമ്പോള്‍ 87,000 പേര്‍ കൊറോണയില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്.