ടോക്യോ :
കൊറോണ വൈറസ് ബാധിച്ച് ജപ്പാനില്‍ എണ്‍പതുകാരി മരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയ്ക്ക് പുറമേ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാന്. നേരത്തെ ഫിലിപ്പിന്സിലും ഹോങ്കോങിലും കൊറോണ മരണം സ്ഥിരീകരിച്ചിരുന്നു.
വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എണ്‍പതുകാരിയുടെ മരണം വ്യാഴാഴ്ചയാണ് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത്. ജപ്പാനിലെ സൗത്ത് ടോക്യോയ്ക്ക് സമീപം കനഗ പ്രീഫെക്ച്ചറില്‍ താമസിക്കുന്ന എണ്‍പതുകാരിയാണ് മരണപ്പെട്ടത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ചൈനയില്‍ 1368 പേരാണ് കൊറോണ ബാധയില്‍ മരിച്ചത്. ഫിലിപ്പിന്സിലും ഹോങ്കോങിലും ഓരോരുത്തരും മരണപ്പെട്ടിരുന്നു. ലോകത്താകമാനം 60,286 പേര്‍ക്ക് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വിവിധ രാജ്യങ്ങളില്‍ പലപേരുകളില്‍ അറിയപ്പെടുന്നതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ലോകാരോഗ്യസംഘടന വൈറസിന് കഴിഞ്ഞദിവസം കോവിഡ്-19എന്ന പ്രത്യേക പേര് നല്‍കിയിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി