കൊല്ലം : ജില്ലയില്‍ കൊറോണ വൈറസ് ബാധയുടെ ഭീതിയൊഴിയുന്നു, നിരീക്ഷണം പൂര്‍ത്തിയാക്കിയ 50 പേര്‍ നിരീക്ഷണ പട്ടികയില്‍ നിന്നും പുറത്തായി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പ്രതിരത്തിന്റെ ഭാഗമായി 21 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണത്തില്‍. കരുതല്‍ നടപടി എന്ന നിലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയ 4 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നു. ഇതോടെ ജില്ലയില്‍ ആകെ 287 നിരീക്ഷണത്തിലാണ്. നിരീക്ഷണത്തിലുള്ളവരുടെ ഉടമസ്ഥതയിലോ സംരക്ഷണത്തിലോ ഉള്ള വളര്‍ത്ത് മൃഗങ്ങളുടെ കണക്കുകള്‍ മൃഗ സംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ശേഖരിച്ചു. ആവശ്യമെങ്കില്‍ മൃഗങ്ങളെ മാറ്റി പുനരധിവസിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ജില്ലാ തലത്തില്‍ നടന്നു വരുന്നു. ജില്ലാ തലത്തില്‍ വിവിധ ബോധവത്കരണ ക്ളാസുകളും ജാഗ്രത നിര്‍ദേശങ്ങളും തുടര്‍ന്ന് വരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്ള ട്രെയിനിംഗ് ജില്ലാ കളക്ടറേറ്റില്‍ സംഘടിപ്പിച്ചു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊതുജനങ്ങള്‍ കൊറോണ സംബന്ധമായ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ആരോഗ്യ വകുപ്പിന്റെ 24 മണീക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിവി ഷേര്‍ലി അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി