• Lisha Mary

  • March 16 , 2020

തൃശൂര്‍ : കൊറോണ വൈറസ് ബാധ സംശയിച്ച് തൃശൂരില്‍ ഡോക്ടറെയും ഭാര്യയെയും ഫ്ളാറ്റിനുള്ളില്‍ പൂട്ടിയിട്ടു. തൃശൂര്‍ മുണ്ടുപാലത്തെ ഫ്ളാറ്റിലാണ് സംഭവം. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത തൃശൂര്‍ ഈസ്റ്റ് പോലീസ് ഫ്ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തു. അസോസിയേഷന്‍ ഭാരവാഹികള്‍ ഡോക്ടറുടെ ഫ്ളാറ്റിന് പുറത്ത് കൊറോണ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. സൗദിയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിച്ച് നാട്ടിലെത്തിയതായിരുന്നു ദമ്പതികള്‍. മുറിക്കുള്ളില്‍ കുടുങ്ങിയ ഡോക്ടര്‍ ഫോണില്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി ഇവരെ മോചിപ്പിച്ചത്. പ്രാഥമിക പരിശോധനയില്‍ ഡോക്ടര്‍ക്കും ഭാര്യക്കും കൊറോണ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.