• Lisha Mary

  • March 5 , 2020

തിരുവനന്തപുരം :

മൂന്ന് അഭിഭാഷകരെയും ഒരു ജില്ലാജഡ്ജിയെയും കേരള ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. അഭിഭാഷകരായ ടി.ആർ. രവി, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവരെയും കോഴിക്കോട് ജില്ലാജഡ്ജി എം.ആർ. അനിതയെയുമാണ് ഹൈക്കോടതിയിലേക്കു നിയമിച്ചത്. രണ്ടുവർഷത്തേക്കാണു നിയമനം.

സുപ്രീംകോടതി മുൻജഡ്ജി ജസ്റ്റിസ് കെ.ടി. തോമസിന്റെ മകനാണ് ബെച്ചു കുര്യൻ തോമസ്. മേനോൻ ആൻഡ് പൈ ലോ ഫേമിലെ പാർട്ണറാണ് മുതിർന്ന അഭിഭാഷകനായ പി. ഗോപിനാഥ്. സർക്കാർ പ്ലീഡറായിരുന്നു ടി.ആർ. രവി. 47 ജഡ്ജിമാരുടെ തസ്തികയുള്ള കേരള ഹൈക്കോടതിയിൽ 15 ഒഴിവാണുള്ളത്.