• admin

  • December 29 , 2021

മാനന്തവാടി : കെ.എസ്.ഇ.ബി. ജീവനക്കാരെ കാട്ടാന ആക്രമിച്ചു:ബൈക്ക് എടുത്തെറിഞ്ഞു.   ജീവനക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു. കാട്ടിക്കുളം കെ.എസ്.ഇ.ബി. സെക്ഷനിലെ ലൈൻമാൻ ജോണി, വർക്കർ എ.കെ.ഷിബു എന്നിവരെയാണ് ഇന്ന് രാവിലെ എട്ടേകാലോടെ കുറിച്ചിപ്പറ്റയിൽ വെച്ച് കാട്ടാന ആക്രമിച്ചത്. ഇരുവരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിൽ ജോലിക്ക് പോവുകയായിരുന്നു ഇവർ. പിന്നീട് വനപാലകർ സ്ഥലത്തെത്തി. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണിത്.