• admin

  • March 17 , 2022

മാനന്തവാടി : രാജ്യത്തെ ആർ ടി സി കളെ തകർക്കുന്ന തരത്തിൽ കമ്പനികൾ ഡീസൽ വിലവർധനവ് നടത്തിയതിനെതിരെ മാനന്തവാടി യൂണിറ്റ് കെ എസ് ആർ ടി ഇ എ പ്രതിഷേധപ്രകടനം നടത്തി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ലിറ്ററിന് 28 രൂപയോളം വർധിപ്പിച്ചാണ് കമ്പനികൾ ആർ ടി സികൾക്ക് കനത്ത ആഘാതം ഏൽപ്പിക്കുന്നത്. നിലവിൽ നഷ്ടത്തിലോടുന്ന കോർപ്പറേഷന് ലക്ഷക്കണക്കിന് രൂപയുടെ അധികബാധ്യതയാണ് ഇതുവഴി ഉണ്ടാവുക. ബൾക്ക് പർചെയ്‌സർ എന്ന പേരിൽ പൊതുവിപണിയെക്കാൾ ലിറ്ററിന് 30%ത്തിലധികം വില കൂട്ടിയാണ് കോർപ്പറേഷന് ഡീസൽ നൽകുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന കേന്ദ്രനയത്തിന്റെ ബാക്കിപത്രമാണ് ഈ വിലവർധനവെന്ന് യോഗം വിലയിരുത്തി. യൂണിറ്റ് പ്രസിഡന്റ് എൻ.സി സദാനന്ദന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് കെ ജെ റോയ് ഉദ്‌ഘാടനം ചെയ്തു. എം.സി അനിൽകുമാർ, കെ.എസ് പ്രകാശൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി