കുവൈത്ത് സിറ്റി : കുവൈത്തില്‍ പുതിയതായി എട്ട് പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 112 ആയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പൊതുജന വിഭാഗം അസി. അണ്ടര്‍ സെക്രെട്ടറി ഡോ. ബുധേയനാ അല്‍ മുദ്ദഫ് വാര്‍ത്താ അറിയിച്ചു. പുതുതായി വൈറസ് ബാധിച്ചവരില്‍ മൂന്നുപേര്‍ യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ സ്വദേശികളും മറ്റു മൂന്നുപേര്‍ ഇവരുമായി ബന്ധപ്പെട്ടവരുമാണ്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ യുഎഇയില്‍ പോയി മടങ്ങിയെത്തിയ സ്വദേശിയും മറ്റൊരാള്‍ ഇറാനില്‍ നിന്ന് എത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന സ്വദേശിയുമാണ്. ഒമ്പത് പേര്‍ കൊറോണ രോഗ ബാധയില്‍ നിന്ന് മുക്തരായതായും രോഗം പരിശോധിച്ച 324 പേരെ വിട്ടയച്ചതായും നാലുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് സ്വദേശികളും വിദേശികളും തയ്യാറാകണമെന്ന് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫെന്‍സ് കമ്മിറ്റി ചെയര്‍മാനുമായ അനസ് അല്‍ സലേഹ് കുവൈത്ത് ആവശ്യപ്പെട്ടു. അതേസമയം, സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും വാര്‍ത്താ വിതരണമന്ത്രാലയം അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി