• admin

  • January 14 , 2020

:

തൃശൂർ: കൊറ്റനെല്ലൂരിൽ കാർ പാഞ്ഞുകയറി നാലു കാൽനടയാത്രക്കാർ മരിച്ചു. കൊറ്റനെല്ലൂർ തേരപ്പിള്ളി സ്വദേശി സുബ്രന്‍ (54), മകൾ പ്രജിത (23), കണ്ണന്തറ ബാബു (56), മകന്‍ വിപിൻ (29) എന്നിവരാണ് മരിച്ചത്. രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ് മരിച്ചത്.ഗുരുതരമായി പരുക്കേറ്റയാളെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ 12.30 ഓടെയാണ് സംഭവം.തുമ്പൂർ അയ്യപ്പൻകാവ് ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നവർക്ക് നേരെയാണ് വാഹനം പാഞ്ഞുകയറിയത്.
 ആളൂർ പൊലീസ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.