: ന്യൂഡല്‍ഹി: പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജമ്മു കശ്മീരിലെ എല്ലാ നിയന്ത്രണങ്ങളും ഒരാഴ്ചക്കുള്ളില്‍ അധികൃതര്‍ പുനഃപരിശോധിക്കണമെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസുമാരായ എന്‍.വി. രമണ, ആര്. സുഭാഷ് റെഡ്ഡി, ബി.ആര്. ഗവായ് എന്നിവരാണ് വിധി പറഞ്ഞത്. 'ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാനുള്ള പൗരന്റെ അവകാശം ആവിഷ്കാര സ്വാതന്ത്ര്യമാണ്. മതിയായ കാരണങ്ങളോടെ താത്കാലികമായി ഇന്റര്‍നെറ്റ് വിച്ഛേദിക്കാം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് പുറമെ പ്രത്യേക കാലയളവില്ലാതെ അനിശ്ചിതകാലത്തേക്ക് ഇന്റര്‍നെറ്റ് സസ്പെന്ഷന് ടെലികോം നിയമങ്ങളുടെ ലംഘനമാണ്. അത് അനുവദിക്കില്ല' സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ആവര്‍ത്തിച്ചുള്ള നിരോധനാജ്ഞ അധികാര ദുര്‍വിനിയോഗമാണ്. എല്ലാ ഉത്തരവുകളും നിയന്ത്രണങ്ങളും സര്‍ക്കാരുകള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. കൂടാതെ നിയന്ത്രണാതീതമായ നടപടികള്‍ സ്വീകരിക്കുന്നതിന് ആനുപാതികത തത്വങ്ങള്‍ പാലിക്കുകയും വേണമെന്നും ജസ്റ്റിസ് രമണ പറഞ്ഞു. കശ്മീരിലെ നിയന്ത്രണങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ളവരുടെ ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവ്. നിയന്ത്രണങ്ങളിലെ രാഷ്ട്രീയ ഇടപെടലുകളിലേക്ക് കടക്കുന്നില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഹര്‍ജികളില്‍ കോടതി വിധി പ്രസ്താവന തുടങ്ങിയത്. പൗരന്മാരുടെ സുരക്ഷയും സ്വാതന്ത്ര്യവും സംബന്ധിച്ച് ഒരു സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ പരിമിതമായ ആശങ്ക. പൗരന്മാര്ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ മാത്രമാണ് ഞങ്ങള്‍ ഇവിടെയുള്ളത്. ഉത്തരവുകള്‍ക്ക് പിന്നിലെ രാഷ്ട്രീയത്തിലേക്ക്
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി