• admin

  • January 24 , 2020

വൈത്തിരി : കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷിയുടെ ഭാഗമായുള്ള ബ്ലൂ റവല്യൂഷന്‍ പദ്ധതിയിലെ കുളങ്ങളിലെ ഗിഫ്റ്റ് കൃഷി, ആസാംവാള കൃഷി, പുന:ചംക്രമണ മത്സ്യകൃഷി എന്നീ ഘടകപദ്ധതിയിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് മത്സ്യത്തീറ്റ വിതരണം ചെയ്തു. വിതരണം ഫിഷറീസ് അസി. ഡയരക്ടര്‍ എം ചിത്ര ഉദ്ഘാടനം ചെയ്തു. അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആഷിഖ് ബാബു അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉള്‍നാടന്‍ മത്സ്യകൃഷിയിലൂടെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിക്കും പോഷക സമ്പന്നമായ വിഷരഹിത മത്സ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലുള്‍പ്പെട്ട കര്‍ഷകര്‍ക്കാണ് മറ്റ് ആനുകൂല്യങ്ങള്‍ക്കൊപ്പം ഫിഷറീസ് വകുപ്പ് മത്സ്യത്തീറ്റ വിതരണം നടത്തിയത്.