കൊച്ചി : കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന് കൈപ്പറ്റി വരുന്ന പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും ആധാര്‍ കാര്‍ഡും, പെന്ഷന് രേഖകളും, ബാങ്ക് പാസ്സ് ബുക്കുമായി തങ്ങളുടെ സമീപത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ ജനുവരി 31 നകം നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തേണ്ടതാണ്. മസ്റ്ററിങ്ങ് നടത്തുന്ന പെന്‍ഷന്‍കാര്‍ക്ക് മാത്രമേ കയര്‍ പെന്ഷന് ഗവണ്മെന്റില് നിന്നും അനുവദിക്കുകയുള്ളു. മസ്റ്ററിംഗിന് നടത്തുന്നതിന് പെന്‍ഷന്‍കാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് നല്‍കേണ്ടതില്ലെന്നും മസ്റ്ററിംഗ് നടത്തിയ പെന്‍ഷന്‍കാര്‍ അക്ഷയ കേന്ദ്രളില്‍ നിന്ന് ലഭിക്കുന്ന രസീതുകള്‍ കൈപ്പറ്റി സൂക്ഷിക്കേണ്ടതാണെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി