: കണ്ണൂര്‍: വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി. കണ്ണൂര്‍ തയ്യിലിലെ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന് വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്തു നിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്ക്കിടിയില് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാത്രി കിടത്തിയുറക്കിയ വിയാനെ കാണാനില്ലെന്ന് അച്ഛന് പ്രണവ് തിങ്കളാഴ്ച രാവിലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ധരാത്രി കുട്ടിയ്ക്ക് മരുന്നും പാലും നല്കിയ ശേഷം അച്ഛനൊപ്പം കിടത്തിയുറക്കിയെന്നാണ് ബന്ധുക്കളുടെ മൊഴി. എന്നാല്‍ രാവിലെ ആറുമണിയോടെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നാണ് പ്രണവ് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളടക്കം തിരച്ചില്‍ നടത്തി. ഇതിനുപിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രണവിന്റെ പരാതിയില്‍ പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ 11 മണിയോടെ കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കടലിലേക്ക് ഇറങ്ങിനില്ക്കുന്ന കരിങ്കല്‍ ഭിത്തികള്ക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്പതിമാര്‍ക്കിടയില്‍ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി ബന്ധുക്കളുടെ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി