• admin

  • March 4 , 2020

ആലപ്പുഴ : സംസ്ഥാന ഫിഷറീസ് വകുപ്പും ചുനക്കര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ശാന്താ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വെട്ടിക്കോട് പാടത്തോട് ചേര്‍ന്ന് നിലവിലുണ്ടായിരുന്ന കുളം പദ്ധതിക്കാവശ്യമായ തരത്തില്‍ മത്സ്യ നഴ്‌സറി കുളമായി സജ്ജമാക്കിയിട്ടുണ്ട്. നഴ്‌സറി കുളത്തില്‍ കോമണ്‍ കാര്‍പ്, രോഹു, ഗ്രാസ് കാര്‍പ് എന്നീ ഇനങ്ങളില്‍പ്പെട്ട അഞ്ച് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ജൂണില്‍ പാടത്ത് വെള്ളം നിറയുമ്പോള്‍ മത്സ്യക്കുഞ്ഞുങ്ങളെ പാടത്തേക്ക് തുറന്നുവിടുന്ന തരത്തിലാണ് പദ്ധതി. ഒരു ഹെക്ടറില്‍ നിന്നും കുറഞ്ഞത് 4,000 കിലോ മത്സ്യ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് പുലരി അധ്യക്ഷത വഹിച്ചു.