• admin

  • February 28 , 2020

ന്യൂഡല്‍ഹി :

ഐ.എസ്.എല്‍ ആറാം സീസണിലെ സെമിഫൈനല്‍ മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും. ശനിയാഴ്ച നടക്കുന്ന ആദ്യപാദ സെമിയില്‍ ചെന്നൈയ്ന്‍ എഫ്.സി, എഫ്.സി ഗോവയെ നേരിടും. ചെന്നൈയ്‌ന്റെ മൈതാനത്താണ് മത്സരം.

ഞായറാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ബെംഗളൂരു എഫ്.സിയും എ.ടി.കെയും ഏറ്റുമുട്ടും. മാര്‍ച്ച് ഏഴിന് ചെന്നൈയ്‌നും ഗോവയും ഗോവയുടെ മൈതാനത്ത് രണ്ടാംപപാദ മത്സരം കളിക്കും. എട്ടാം തീയതി കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കില്‍ ബെംഗളൂരു എഫ്.സിയും എ.ടി.കെയും തമ്മില്‍ രണ്ടാംപാദ സെമി. മാര്‍ച്ച് 14-ന് ഗോവയിലാണ് ഫൈനല്‍ മത്സരം

ഇരുപാദങ്ങളിലുമായി നടക്കുന്ന മത്സരങ്ങളില്‍ ഗോള്‍നില തുല്യമായാല്‍ എവേ ഗോള്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഫൈനലിസ്റ്റുകളെ നിശ്ചയിക്കും.