കൽപ്പറ്റ : ഐഎൻടിയുസി സംസ്ഥാന ജില്ലാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി ഐഎൻടിയുസി വയനാട് ജില്ലാ പ്രസിഡണ്ടായി പി പി ആലിയെ വീണ്ടും തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ യൂണിയനുകളിലായി 35700 തൊഴിലാളികളെ പ്രതിനിധീകരിച്ചുകൊണ്ട് 357 ജില്ലാ ഡെലിഗേറ്റുകൾ ക്കായിരുന്നു വോട്ടവകാശം. വിവിധ യൂണിയനുകളുടെ ജനറൽബോഡിയോഗം വിളിച്ചാണ് അതത് യൂണിയനുകളുടെ 100 തൊഴിലാളികൾക്ക് ഒരു ഡെലിഗേറ്റ് എന്ന നിലയ്ക്ക് ജില്ലാ ഡെലിഗേറ്റുകളെയും 500 തൊഴിലാളികൾക്ക് ഒരു പ്രതിനിധി എന്ന നിലയ്ക്ക് 72 സംസ്ഥാന ഡെലിഗേറ്റുകളെയും തിരഞ്ഞെടുത്തത്. സംസ്ഥാനഡെലിഗേറ്റുകൾക്ക് ഇരുപത്തിമൂന്നാം തീയതി എറണാകുളത്ത് വച്ച് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡണ്ടിന് വോട്ട് ചെയ്യാം. പി പി ആലിയെ ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് കെകെഎൻടിസി ജില്ലാ പ്രസിഡണ്ട് എൻ വേണുഗോപാൽ നിർദ്ദേശിക്കുകയും കെപിസിസി ജനറൽ സെക്രട്ടറിയും തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ഡെലിഗേറ്റുമായ കെ കെ അബ്രഹാം പിന്താങ്ങുകയും ചെയ്തു. മറ്റു നോമിനേഷനുകൾ ഒന്നും വരാത്ത സാഹചര്യത്തിൽ റിട്ടേണിംഗ് ഓഫീസർ അഡ്വക്കേറ്റ് ടി ജെ സുന്ദർ റാം ജില്ലാ പ്രസിഡണ്ടായി പി പി ആലിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.മൂന്നാംതവണയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി പി ആലി നിലവിൽ ഐഎൻടിയുസി ദേശീയ വർക്കിങ് കമ്മിറ്റി അംഗം കൂടിയാണ്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി