ബത്തേരി : എൻ സി പി ശാക്തീകരണത്തിൻ്റെ ഭാഗമായി നടത്തുന്ന മണ്ഡലം കൺവെൻഷനുകൾ തുടങ്ങി. . ബത്തേരി നിയോജക മണ്ഡലത്തിലെ അമ്പലവയൽ, നെന്മേനി, നൂൽപുഴ, ബത്തേരി മണ്ഡലം കൺവെൻഷനുകൾ നടത്തി. ഡബ്ല്യു.സി. പട്ടയത്തിൽ നിർമാണപ്രവർത്തികൾക്ക് അനുമതി നിഷേധിക്കുന്ന നിയമം പുന പരിശോധിക്കണമെന്നും ഇ എഫ് എൽ വിഷയത്തിൽ നൂൽപുഴ പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നതിലും ഭരണസമിതിയുടെ കെടുകാര്യസ്ഥതയിലും കുത്തഴിഞ്ഞ ഭരണത്തിലും പ്രതിക്ഷേധിച്ചു എൻ സി പി നൂൽപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം നടത്തുന്നതിനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റുമാരായി വി പി ജോസ്, കെ വിനോദ്, അബു കോളിയാടി, നിതിൻ ചന്ദ്രൻ എന്നിവരെയും മറ്റു ഭാരവാഹികളെയും തെരെഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ ബി പ്രേമാനന്ദൻ, അനൂപ് ജോജോ, ഷിംജിത് എൻ പീറ്റർ, അഡ്വ : ശ്രീകുമാർ ബ്ലോക്ക് പ്രസിഡന്റ് എ കെ രവി, കെ പി ദാമോദരൻ, എം കെ ബാലൻ തുടങ്ങിയവർ പങ്കെടുത്തു. പുതുതായി പാർട്ടിയിലേക്ക് വന്നവർക്ക് സ്വീകരണവും നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി