തിരുവനന്തപുരം : തിരുവനന്തപുരം: കളിയിക്കാവിള ചെക്പോസ്റ്റില്‍ വെടിയേറ്റു മരിച്ച എസ്എസ്ഐ വൈ. വില്‍സന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയത്തില്‍ കേരള പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ തമിഴ്നാട് ക്യു ബ്രാഞ്ചിനു കൈമാറി. തെങ്കാശി ഡിവൈഎസ്പി ഗോകുലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇവരെ തമിഴ്നാട്ടിലെത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ 3.55ന് ആര്യങ്കാവ് പാലരുവിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ പിന്തുടര്ന്ന് സ്പെഷല്‍ ബ്രാഞ്ചും തെന്മല പൊലീസും ചേര്‍ന്നു ഇവരെ കുടുക്കുകയായിരുന്നു. പാലരുവിയില്‍ നിന്ന് തമിഴ്നാട് ഭാഗത്തേക്കു ദേശീയപാതയിലൂടെ പോകുകയായിരുന്നു സംഘം. തമിഴ്നാട് പൊലീസും ഇവരെ പിന്തുടര്ന്നിരുന്നു. നെയ്യാറ്റിന്‍കര ടൗണ്‍ മുസ്ലിം ജമാഅത്തിനു സമീപത്തു നിന്ന് പത്താംകല്ല് സ്വദേശി ജാഫറിനെയും കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ടോടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്പോസ്റ്റില്‍ ജോലി ചെയ്യവേയാണു വില്‍സനെ (57) വെടിവച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പാറശാല ഇഞ്ചവിള സ്വദേശികളായ രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിനിടെ, പാലക്കാട്ടു നിന്നു പിടികൂടി പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ച ചിലര്‍ ഒളിവിലാണെന്നാണ് സംശയം. കഴിഞ്ഞ ദിവസം വരെ ജില്ലയില്‍ ഉണ്ടായിരുന്ന ഇവരെ ഇന്നലെ മുതല്‍ കാണാതായി. ഏതു സമയത്തും ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയോടെയായിരുന്നു ഇവരെ വിട്ടയച്ചത്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റു ചിലരും ഒളിവിലാണ്. ചോദ്യം ചെയ്തു വിട്ടയച്ച പലര്‍ക്കെതിരെയും കേരളത്തില്‍ കേസില്ലെന്നതിനാല്‍ സംസ്ഥാന പൊലീസിനു മറ്റൊന്നും ചെയ്യാനില്ല. തമിഴ്നാട് പൊലീസ് നല്കുന്ന സൂചനകള്‍ക്കനുസരിച്ചാണു കേരളത്തിന്റെ നടപടികള്‍.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി