മുംബൈ : കേരള ഘടകത്തിലെ നേതൃമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി എന്‍സിപി നേതൃയോഗം ഇന്ന് മുംബൈയില്‍ നടക്കും. അന്തരിച്ച തോമസ് ചാണ്ടിക്ക് പകരം, പുതിയ സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതിലും നിലവിലെ മന്ത്രിയെ മാറ്റണോ എന്നതിലും ഇന്ന് നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാകും. ഇതിന്റെ ഭാഗമായി പ്രഫുല്‍ പട്ടേല്‍ കേരളത്തിലെ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രസിഡന്റിനെയും മന്ത്രിയെയും ചൊല്ലി കേരള എന്‍സിപിലെ ചേരിപ്പോര് രൂക്ഷമായിരിക്കെയാണ് കേന്ദ്രനേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടിരിക്കുന്നത്. മന്ത്രിസ്ഥാനം പിടിക്കാന്‍ മാണി സി കാപ്പന്‍ പക്ഷവും നിലനിര്‍ത്താന്‍ ശശീന്ദ്രന്‍ വിഭാഗവും തീവ്രശ്രമം നടത്തിവരികയാണ്. പാലായില്‍ മിന്നുന്ന ജയം നേടിയ മാണി സി കാപ്പനെ മന്ത്രിയാക്കണമെന്നാണ് കാപ്പനെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെടുന്നത്. പകരം രാജിവെക്കുന്ന ശശീന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാക്കണമെന്നും ഇവര്‍ നിര്‍ദേശം മുന്നോട്ടുവെക്കുന്നു. അതേസമയം ഇനി മന്ത്രിസ്ഥാനത്തില്‍ വച്ചുമാറല്‍ വേണ്ടെന്നാണ് ശശീന്ദ്രന്റെ നിലപാട്. കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ മന്ത്രിസ്ഥാനത്ത് മാറ്റം വരുത്തുന്നതിനോട് താല്‍ക്കാലിക പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ക്കും വിയോജിപ്പുണ്ട്. തോമസ് ചാണ്ടിക്ക് പകരം കുട്ടനാട്ടിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയും യോഗം നിശ്ചയിച്ചേക്കും. കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ട്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യം അറിയിച്ച് കഴിഞ്ഞു. ടിപി പീതാംബരനും പിന്തുണക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃതയോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ചാണ്ടിയുടെ കുടുംബാംഗം സ്ഥാനാര്‍ത്ഥിയായി വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി