• admin

  • January 15 , 2020

ബാഗ്ദാദ് :

ഇറാഖില്‍ യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന വ്യോമത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം. ബാഗ്ദാദിന് വടക്കായി സ്ഥിതിചെയ്യുന്ന താജി വ്യോമത്താവളത്തിന് നേരെയാണ് ചൊവ്വാഴ്ച റോക്കറ്റ് ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇറാഖ് സൈന്യം അറിയിച്ചു. 

യുഎസ് സൈനികരും ഇറാഖി സൈനികരുമാണ് സംഭവസമയം താജി വ്യോമത്താവളത്തിലുണ്ടായിരുന്നത്. ഒരു റോക്കറ്റ് മാത്രമാണ് വ്യോമത്താവളത്തില്‍ പതിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി.യുടെ റിപ്പോര്‍ട്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

ഞായറാഴ്ച ബലാദിലെ വ്യോമത്താവളത്തിന് നേരേയും റോക്കറ്റ് ആക്രമണം നടന്നിരുന്നു. യുഎസ് സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.