• admin

  • January 12 , 2020

:

മുംബൈ: വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന 15 അംഗ ടീമില്‍ ബംഗാള്‍ താരം റിച്ച ഘോഷാണ് ഏക പുതുമുഖം. വനിതാ ചലഞ്ചര്‍ ട്രോഫിയിലെ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴി തുറന്നത്. 

പതിനഞ്ച് വയസ് മാത്രമുള്ള വിസ്മയ ഓപണര്‍ ഷെഫാലി വര്‍മയും ടീമിലുണ്ട്. ഷെഫാലിയുടെ ആദ്യ ലോകകപ്പാണിത്. ഓസ്‌ട്രേലിയയില്‍ ഫെബ്രുവരി 21നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഷെഫാലിയും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാനയും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക.

ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിനുള്ള 16 അംഗ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെയും ഓസ്‌ട്രേലിയയെയും കൂടാതെ ഇംഗ്ലണ്ടാണ് പരമ്പരയിലുള്ളത്. ജനുവരി 31നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നുസ്ഹത്ത് പര്‍വീനെയാണ് 16ാം താരമായി ഉള്‍പ്പെടത്തിയിരിക്കുന്നത്. ടീമില്‍ മറ്റ് മാറ്റങ്ങളില്ല.