• Lisha Mary

  • March 9 , 2020

മനാമ : ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിയന്ത്രണം. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് സൗദി അറേബ്യ പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് വിമാനം പാതിവഴിയില്‍ ബഹ്റൈനില്‍ ഇറക്കി. നിരവധി മലയാളികള്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇരുന്നൂറോളം യാത്രക്കാരാണ് ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇവരെ മറ്റൊരു വിമാനത്തില്‍ രാത്രി കേരളത്തിലേക്ക് മടക്കി അയക്കും.