ന്യൂഡല്‍ഹി : കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി ഇന്ത്യയിലെ യുഎസ് എംബസികളും കോണ്‍സുലേറ്റുകളും മാര്‍ച്ച് 16 മുതലുള്ള എല്ലാ അഭിമുഖങ്ങളും നിര്‍ത്തലാക്കി. കോവിഡ്-19 ന്റെ ആഗോള വ്യാപനത്തെ തുടര്‍ന്ന് എല്ലാ വിസ കൂടിക്കാഴ്ചകളും മാര്‍ച്ച് 16 മുതല്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചതായി യുഎസ് എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ നല്‍കിയിട്ടുള്ള കൂടിക്കാഴ്ചാനുമതികള്‍ റദ്ദാക്കിയതായും വിസാ നടപടിക്രമങ്ങള്‍ പുനഃരാരംഭിക്കുന്നതോടെ അനുമതി അനുവദിക്കുമെന്നും യുഎസ് എംബസി അറിയിച്ചു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് യുഎസില്‍ വെള്ളിയാഴ്ച ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കൊറോണവൈറസിനെതിരെയുള്ള പ്രതിരോധനടപടികള്‍ക്കായി 50 ബില്യണ്‍ ഡോളര്‍ അടിയന്തരധനസഹായം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. അടുത്ത എട്ടാഴ്ചകള്‍ നിര്‍ണായകമാണെന്നും കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകയും ചെയ്യുമെന്നും ട്രംപ് അറിയിച്ചിരുന്നു. യുഎസിലെ 46 സംസ്ഥാനങ്ങളില്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസില്‍ രോഗനിര്‍ണയ കിറ്റുകള്‍ ലഭ്യമാക്കാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിന് നേരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി