• admin

  • January 31 , 2020

തിരുവനന്തപുരം : കേരള പൊലീസില്‍ ഇനി എല്ലാവരും പൊലീസുകാര്‍ . സ്ത്രീകള്‍ക്ക് ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ വനിതാ പൊലീസ് എന്ന് ചേര്‍ക്കുന്ന രീതി ഇനിയുണ്ടാവില്ല. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1995 ന് ശേഷം സേനയുടെ ഭാഗമായ വനിതകള്‍ക്കായിരിക്കും ഇത് ബാധകമാവുക. രണ്ട് വിഭാഗങ്ങളാണ് ഇപ്പോള്‍ വനിതാ പൊലീസില്‍ ഉള്ളത്. 1995ന് മുന്‍പ് സേനയില്‍ എത്തിയവരും, അതിന് ശേഷമെത്തിയവരും. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് വനിതാ പൊലീസുകാരെ മുന്‍പ് അഭിസംബോധന ചെയ്തിരുന്നത്. എന്നാല്‍, 2011ല്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പൊലീസ് ഓഫീസറെന്നും, ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെന്നുമാക്കി. ബറ്റാലിയനുകളില്‍ വനിതയെന്ന പദം ഒഴിവാക്കി പൊലീസ് കോണ്‍സ്റ്റബിളും ഹവില്‍ദാറുമാക്കി. പക്ഷേ, വനിതാ പൊലീസുകാര്‍ സ്ഥാനപ്പേരിന് മുന്‍പില്‍ വനിത എന്നുപയോഗിക്കുന്നത് തുടര്‍ന്നിരുന്നു.