: ന്യൂഡല്‍ഹി: രാജ്യം കടന്നുപോവുന്നതു ദുര്‍ഘടമായ സമയത്തിലൂടെയാണെന്നും സമാധാനം പുനഃസ്ഥാപിക്കലാകണം ലക്ഷ്യമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി താന്‍ ആദ്യമായി കാണുകയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. പൗരത്വ നിയമ ഭേഗദതി ഭരണഘടനാപരമാണെന്ന് വിധിക്കണമെന്ന ഹര്‍ജി മുന്നിലെത്തിയപ്പോഴാണ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ ഈ നിരീക്ഷണം. സമാധാനം പുനഃസ്ഥാപിക്കലായിരിക്കണം എല്ലാവരുടെയും ലക്ഷ്യമെന്നും ഇത്തരം ഹര്‍ജികള്‍ അതിന് സഹായകരമാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത്തരമൊരു ഉത്തരവ് കോടതി പുറപ്പടുവിക്കേണ്ടതല്ലെന്ന് നിയമം പഠിക്കുന്നവര്‍ക്ക് അറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകന്‍ വിനീത് ദണ്ഡയാണ് ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. നിയമത്തിന് എതിരേ വ്യാപകമായ തോതില്‍ അസത്യ പ്രചാരണം നടക്കുന്നു എന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് നല്‍കിയ വിവിധ ഹര്‍ജികള്‍ 23-നാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. നിയമത്തിനെതിരേ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി