• admin

  • January 17 , 2022

അമ്പലവയൽ : വയനാട് അമ്പലവയൽ ആസിഡ് ആക്രമണത്തിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ഭാര്യക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ കണ്ണൂർ കൊട്ടിയൂർ അമ്പലക്കുന്ന് പി.സി. സനിൽകുമാറിൻ്റെ (36) മൃതദേഹമാണ് കണ്ണൂർ കൊടുവള്ളിയിൽ റെയിൽവേ ട്രാക്കിനടുത്ത് കണ്ടെത്തിയത്.മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ആസിഡാക്രമണത്തിന് ശേഷം ഇയാൾ കണ്ണൂരിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമാണ് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടത്.