തിരുവനന്തപുരം : ചൈനയില്‍ നിന്നും തിരിച്ചെത്തിയ ഒരു വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ജനുവരി 24 ആം തീയതി വുഹാനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയുടെ ശരീരസ്രവങ്ങളുടെ പ്രാഥമിക പരിശോധനയില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തി. എന്നാല്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള അന്തിമഫലം കാത്തിരിക്കുകയാണെന്നും വൈകുന്നേരത്തോടെ ഫലം ലഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗി നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഐസോലേഷന് വാര്‍ഡില്‍ ചികിത്സയിലാണ്. ചൈനയില്‍ നിന്നും തിരിച്ചുവരുന്ന എല്ലാവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വിദേശരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചാല്‍ അത് കേള്‍ക്കാന്‍ പൊതുജനങ്ങള്‍ ബാധ്യസ്ഥരാണ്. ഹോം ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാതെ പുറത്തുപോവരുത്. 14 ദിവസമാണ് പറഞ്ഞതെങ്കിലും 28 ദിവസമെങ്കിലും നിരീക്ഷണത്തില്‍ തുടരണം. വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ സ്വമേധയാ അറിയിക്കണം. ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പ് പകരുന്ന വൈറസാണ് കൊറോണ. അതിനാല്‍ നിരീക്ഷണത്തിലുള്ള ആരും ഇന്‍ക്യുബേഷന്‍ പിരീഡ് കഴിയാതെ പുറത്തുപോകരുത്. സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. വിവാഹം പോലെയുള്ള ചടങ്ങുകള്‍ തീരുമാനിച്ചുണ്ടെങ്കില്‍ അത് മാറ്റിവെക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. നമ്മള് ജാഗ്രതപുലര്‍ത്തിയാല്‍ തന്നെ രോഗത്തെ തടയാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി