• admin

  • February 28 , 2022

കാരശ്ശേരി :   വര്‍ഷങ്ങളായി അടച്ചുറപ്പില്ലാത്ത ഒറ്റമുറി ഷെഡില്‍ കഴിഞ്ഞിരുന്ന ആറംഗ കുടുംബം ഇനി വെല്‍ഫെയര്‍ ഹോമിന്റെ ആശ്വാസത്തണലില്‍ അന്തിയുറങ്ങും. കറുത്തപറമ്പില്‍ താമസിച്ചിരുന്ന നിര്‍ധന കുടുംബത്തിന് വെല്‍ഫെയര്‍ പാര്‍ട്ടി വലിയപറമ്പ് യൂനിറ്റ് നിര്‍മ്മിച്ചു നല്‍കിയ വെല്‍ഫെയര്‍ ഹോമിന്റെ താക്കോല്‍ ദാനം പാര്‍ട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിശ നിര്‍വ്വഹിച്ചു. 'സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ടവര്‍ഷങ്ങള്‍' വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരണത്തിന്റെ പത്താം വാര്‍ഷികോപഹാരമായാണ് വീട് നിര്‍മ്മിച്ചുല്‍കിയത്. വെല്‍ഫയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. വാര്‍ഡ് അംഗം ഷാഹിന ടീച്ചര്‍ അധ്യക്ഷയായ കമ്മറ്റിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. ടീം വെല്‍ഫെയര്‍, സോളിഡാരിറ്റി ഉള്‍പ്പടെയുള്ള സന്നദ്ധ സംഘടനകളുടെയും യുവാക്കളുടെയും ശ്രമദാനത്തിലൂടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. വെല്‍ഫയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് കെ.സി അന്‍വര്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം ഇ.എന്‍ നസീറ, ഇന്ത്യന്‍ നാഷനല്‍ കോണ്‍സ് മണ്ഡലം പ്രസിഡണ്ട് വി.എന്‍ ജംനാഷ്, കാരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ. കോയ, വെല്‍ഫയര്‍ പാര്‍ട്ടി കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ശംസുദ്ധീന്‍, കേരള മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് പി.ടി. അഹമ്മദ് മാസ്റ്റര്‍, ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ട് എ.പി. മുഹമ്മദ് നസീം, മസ്ജിദുല്‍ ഫലാഹ് സിക്രട്ടറി പി. അബ്ദുല്‍ഖാദര്‍, കെ.പി. മുഹമ്മദ് മാസ്റ്റര്‍, (കെ.എന്‍.എം), സക്കീര്‍ ഹുസൈന്‍ കെ.പി. (പ്രീപ്പിള്‍സ് ഫൗണ്ടേഷന്‍) എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഷിഹാബ് റഹ്‌മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെമ്പര്‍ ഷാഹിന ടീച്ചര്‍ സ്വാഗതവും വെല്‍ഫയര്‍ പാര്‍ട്ടി യൂണിറ്റ് പ്രസിഡന്റ് നൗഫല്‍ മേച്ചേരി നന്ദിയും പറഞ്ഞു.