: കൊച്ചി: കൊച്ചിയില്‍ സമാപിച്ച രണ്ടു ദിവസത്തെ ആഗോള നിക്ഷേപക സംഗമത്തില്‍ 138 പദ്ധതി നിര്‍ദേശങ്ങളിലായി ഒരു ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപം. 22 നിക്ഷേപകര്‍ ധാരണപത്രവും താല്‍പ്പര്യപത്രവും കൈമാറി. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ലോജിസ്റ്റിക് പാര്‍ക്കിനായി 66,900 കോടി രൂപ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട മേഖലയിലെ 66 പേര്‍ ചേര്‍ന്ന് 2050 കോടിയുടെ നിക്ഷേപം നടത്താനും താല്‍പ്പര്യം അറിയിച്ചു. ഇതോടൊപ്പം പോപ്പീസ് ബേബി കെയര്‍, ഷാര്‍പ്പ് പ്ലൈവുഡ്‌സ്, ഡൈവര്‍ ലോജിസ്റ്റിക്‌സ്, എച്ച് എഫ് മെറ്റല്‍സ് എന്നിവരും താല്‍പ്പര്യപത്രം കൈമാറി. ഇന്ത്യയുടെ നാലാം വ്യവസായ വിപ്ലവത്തിന് വഴികാട്ടാന്‍ കേരളം എന്ന പ്രഖ്യാപനത്തോടെയാണ് സംഗമം സമാപിച്ചത്. മന്ത്രിമാരായ ഇ പി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ടോം ജോസ് , പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ കെ ഇളങ്കോവന്‍, സഞ്ജയ് ഗാര്‍ഗ്, കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് നിക്ഷേപകര്‍ ധാരണപത്രം ഒപ്പുവെച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി